anandbose
രാജഗിരി ആശുപത്രിയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഒരുങ്ങുന്ന നാലാമത്തെ ടവറിന്റെ ശിലാഫലകത്തിന്റെ അനാവരണം പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് നിർവഹിക്കുന്നു.

ആലുവ: ഗുണനിലവാരമുള്ള സേവനവും സാമൂഹികദൗത്യവും ഇഴുകിച്ചേർന്ന ആതുരാലയമാകാൻ ആലുവ രാജഗിരി ആശുപത്രിക്ക് കഴിഞ്ഞുവെന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് പറഞ്ഞു. രാജഗിരി ആശുപത്രിയുടെ പത്താം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രിയുടെ നാലാമത്തെ ടവറിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു. 'സഹനജീവിതത്തിന് അനന്തമായ പരിചരണം' എന്ന പാലിയേറ്റീവ് കെയർ സെന്ററിന്റെ സന്ദേശഫലകം ഗവർണറുടെ ഭാര്യ ലക്ഷ്മി ആനന്ദബോസ് അനാവരണം ചെയ്തു.

ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, അഡ്വൈസറി ബോർഡ് അംഗം സി.എ. വേണുഗോപാൽ, സി. ഗോവിന്ദ്, നഴ്‌സിംഗ് ഡയറക്ടർ ഡോ. എലിസബത്ത് ഡേവിഡ് എന്നിവർ സംസാരിച്ചു.