മൂവാറ്റുപുഴ: അനിക്കാട് ചിറപ്പാടിയിൽ നിലമായി കിടക്കുന്ന ഒരെക്കറോളം വരുന്ന ഭൂമി അനധികൃതമായി മണ്ണിട്ടു നികത്താനുള്ള ശ്രമം റവന്യു അധികൃതർ തടഞ്ഞു . നിലം നികത്തുന്നെന്ന പരാതിയെ തുടർന്ന് തഹസിൽദാർ രഞ്ജിത്ത് ജോർജ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ആവോലി വില്ലേജ് ഓഫീസർ നിരോധന ഉത്തരവ് നൽകുകയും ചെയ്തു. നിലവിൽ ഇട്ട മണ്ണ് മാറ്റി നിലം പൂർവസ്ഥിതിയിലാക്കാൻ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ അറിയിച്ചു.