ആലുവ: ആലുവ ദേശാഭിവർദ്ധിനി സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സി.പി.എം പ്രാദേശിക നേതാവുമായിരുന്ന എ.കെ. മുഹമ്മദ് ഫസലിന്റെ നാലാം ചരമവാർഷികാചരണം പുളിഞ്ചോട് കവലയിൽ ജില്ലാ കമ്മിറ്റി അംഗം വി. സലീം ഉദ്ഘാടനം ചെയ്തു. ആർ. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.എം. സഹീർ, രാജീവ് സക്കറിയ, എം.എം. അബ്ബാസ്, എ.കെ. സഹൽ എന്നിവർ സംസാരിച്ചു.