മൂവാറ്രുപുഴ: പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി രാജിവച്ചു. യു.ഡി.എഫിലെ ധാരണയനുസരിച്ച് ആദ്യമൂന്ന് വർഷം കോൺഗ്രസിനും രണ്ട് വർഷം മുസ്ലിം ലീഗിനുമാണ് പ്രസിഡന്റ് പദവി. മൂന്ന് വർഷം പൂർത്തിയായതോടെയാണ് കോൺഗ്രസ് പ്രതിനിധിയായ മാത്യൂസ് വർക്കി ഇന്നലെ പഞ്ചായത്ത് സെക്രട്ടറി ഹസീന പി.ഹസന്‍ രാജിക്കത്ത് നൽകിയത്. വൈസ് പ്രസിഡന്റ് ഷോബി അനിലിനാണ് പ്രസിഡന്റിന്റെ താത്കാലിക ചുമതല.