ഫോർട്ട് കൊച്ചി: കൊച്ചിൻ കാർണിവൽ ഇന്റർ ഡൈവ് അഡ്വഞ്ചർ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച കയാക്കിംഗ് മത്സരം കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ സേവ്യർ ബോബൻ , ജോസഫ് ഹെർട്ടിസ് , വിൽഫ്രഡ് സി. മാനുവൽ , ഫൈസൽ, ആഷിഖ് , സാബുഅലി, എന്നിവർ സംസാരിച്ചു. കൊച്ചിൻ സോളാർ ടെക് മാനേജിംഗ് ഡയറക്ടർ റോഷൻ സമ്മാനദാനം നിർവഹിച്ചു.