ആലുവ: എസ്.എൻ.ഡി.പി യോഗം ചാലക്കൽ ശാഖാംഗം സൂര്യനഗറിന് സമീപം കൊല്ലംകുടി നാരായണൻകുട്ടിയുടെ വീടിന് തീയിട്ട പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.

വീടിന്റെ മുൻ വാതിൽ കത്തിയപ്പോഴേക്കും വീട്ടുകാർ ഉണർന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. ജനങ്ങളുടെ സമാധാനം തകർക്കുന്ന പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ചാലക്കൽ ശാഖാ കമ്മിറ്റിയും ആവശ്യപ്പെട്ടു.