മൂവാറ്റുപുഴ: തട്ടുപറമ്പ് അക്ഷര പബ്ലിക് ലൈബ്രറിക്ക് പഞ്ചായത്തിൽ നിന്ന് അനുവദിച്ച തുക കൊണ്ട് നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് വി.എസ്. അൻസാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എച്ച്. ഷെഫീക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ് ഖാൻ, വാർഡ് മെമ്പർ നെജീ ഷാനവാസ്, ലൈബ്രറി കമ്മിറ്റി അംഗം എ.എം.അഷ്റഫ് എന്നിവർ സംസാരിച്ചു.