
കൊച്ചി: വർഷാന്ത്യ കാർണിവലിനോട് അനുബന്ധിച്ച് മാരുതി സുസുക്കി അരീന നൽകുന്ന 72,000 രൂപ വരെയുള്ള വമ്പൻ ആനുകൂല്യങ്ങൾ ഇന്ന് അവസാനിക്കും.
ജനുവരിയിലെ വില വർദ്ധനവിന് മുൻപായി ഉയർന്ന എക്‌സ്‌ചേഞ്ച് ബോണസും ഉപഭോക്താക്കളുടെ പഴയ കാറിന് ഉയർന്ന എക്‌സ്‌ചേഞ്ച് വിലയും ലഭിക്കും . പുതിയ കാറിന് 100 ശതമാനം വരെ ഓൺറോഡ് ഫണ്ടിംഗും ഏറ്റവും കുറഞ്ഞ പ്രതിമാസ തിരിച്ചടവും ദീർഘമായ കാലാവധിയും ഉപഭോക്താക്കൾക്ക് ലഭിക്കും.
5000 രൂപ സ്വർണ നാണയങ്ങൾ ഉൾപ്പെടെയുള്ള ഓഫറുകൾ ഡിസംബറിൽ ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണെന്ന് മാരുതി സുസുകി അറിയിച്ചു.