കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എളങ്കുളം കോർപ്പറേഷൻ കോളനിയിൽ വാഴപ്പറമ്പിൽവീട്ടിൽ ആന്റണി ജോസഫിനെ (കമ്മൽ ബെന്നി- 46) കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ അധികാര പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽനിന്ന് ഒരുവർഷത്തേക്ക് നാടുകടത്തി.
പിടിച്ചുപറി, കഠിനദേഹോദ്രവം, മോഷണം മുതലായ നിരവധി കേസുകളിൽ പ്രതിയാണ്.