
കൊച്ചി: പുതുവർഷത്തിൽ വിശ്വാസ്യതയില്ലാത്തവരുടെ ഉപദേശം സ്വീകരിച്ച് നിക്ഷേപങ്ങൾ നടത്തരുതെന്ന് നാഷണൽ സ്‌റ്റോക്ക് എക്സ്ചേഞ്ച് ഒഫ് ഇന്ത്യ(എൻ.ഐസ്.ഇ) മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ആശിഷ് കുമാർ ചൗഹാൻ പറഞ്ഞു. ദീർഘകാലത്തേക്കുള്ള നിക്ഷേപങ്ങൾക്കാണ് ചെറുകിട ഉപഭോക്താക്കൾ കൂടുതൽ ശ്രദ്ധ നൽകേണ്ടത്. ഓഹരി വിപണിയിലൂടെയുള്ള നിക്ഷേപമെന്നാൽ ദീർഘകാല സമ്പത്തു സൃഷ്ടിക്കലാണ്. ഉദ്ദേശിക്കുന്നത്.
പ്രതികൂലമായ നിക്ഷേപം പലർക്കും കടുത്ത തിരിച്ചടി സൃഷ്ടിക്കാൻ ഇടയുണ്ട്.ഉയർന്ന നഷ്ടസാധ്യതയുള്ള ഡെറിവേറ്റീവുകൾ, ഓഹരി വിപണിയിലെ പ്രതിദിന ട്രേഡിംഗ് തുടങ്ങിയ ചതിക്കുഴികളിൽ വീഴരുതെന്ന് ആശിഷ്‌കുമാർ ചൗഹാൻ കൂട്ടിച്ചേർത്തു.