
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സോളാർ പി.വി മൊഡ്യൂൾ നിർമ്മാതാക്കളായ വാരി എനർജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‌പ്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുന്നു. ഇതിനായുള്ള കരട് വില്‌പ്പന രേഖ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയ്ക്ക് സമർപ്പിച്ചു. ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 3000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെയും
നിലവിലുള്ള ഓഹരി ഉടമകളുടെയും 3,200,000 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.