adithyan23
ആദിത്യൻ

കോലഞ്ചേരി: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ മാനാന്തടത്ത് മിനിലോറിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പുത്തൻകുരിശ് കാവുംമോളത്ത് അജിയുടെ ഏക മകൻ ആദിത്യനാണ് (23) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മാനാന്തടത്ത് വച്ച് എറണാകുളം ഭാഗത്തുനിന്നെത്തിയ മിനി ലോറി ആദിത്യൻ ഓടിച്ചിരുന്ന ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. ഉടനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. അമ്മ: ബിന്ദു. സംസ്‌കാരം ഞായറാഴ്ച 3ന് വീട്ടുവളപ്പിൽ.