പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പാർട്ടി നിർദ്ദേശപ്രകാരം ലീജ തോമസ് ബാബു രാജിവച്ചു. 3 വർഷം കാലാവധി പൂർത്തീകരിച്ചുകൊണ്ടാണ് ഇന്നലെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമർപ്പിച്ചത്.
പുതിയ പ്രസിഡന്റായി സൂസൻ ജോസഫ് ചുമതലയേൽക്കും. വൈസ് പ്രസിഡന്റായി പി.എ. സഗീർ തുടരും.