rss
രാഷ്ട്രീയ സ്വയം സേവക സംഘം കൊച്ചി മഹാനഗരത്തിന്റെ പ്രാഥമിക ശിക്ഷണ ശിബിരത്തിന്റെ സമാപന ചടങ്ങിൽ പ്രാന്ത കാര്യകാരീ സദസ്യൻ അഡ്വ.എൻ. ശങ്കർ റാം സംസാരിക്കുന്നു

കൊച്ചി: രാഷ്രീയ സ്വയം സേവക സംഘം നൂറാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന അവസരത്തിൽ ഭാരതം ലോകത്തിന് മുഴുവൻ നേതൃത്വം കൊടുക്കാൻ തക്കരീതിയിൽ വളർന്നെന്ന് ആർ.എസ്.എസ് പ്രാന്ത കാര്യകാരി​ സദസ്യൻ അഡ്വ.എൻ. ശങ്കർ റാം പറഞ്ഞു.

എളമക്കരയിൽ, രാഷ്ട്രീയ സ്വയം സേവക സംഘം കൊച്ചി മഹാനഗരത്തിന്റെ പ്രാഥമിക ശിക്ഷണ ശിബിരത്തിന്റെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശവിരുദ്ധതയുടെയും അരാജകത്വത്തിന്റെയും കേന്ദ്രമായി കേരളം മാറിയിരിക്കുന്നു. ഭാരതം മുഴുവൻ ഇന്ന് ഉണർവ് ദൃശ്യമാണ്. രാമക്ഷേത്രം ഒരു യഥാർത്ഥ്യമാകുന്നു. രാമക്ഷേത്രത്തിന്റെ നാൾവഴികൾ നോക്കിയാൽ സംഘത്തിന്റെ പ്രവർത്തനത്തിന്റെ മഹത്വം കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.