കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം പ്രവർത്തകയോഗം ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു.
ഫെബ്രുവരിയിൽ മണ്ഡലം സമ്മേളനവും അതിന് മുന്നോടിയായി ഏരിയ സമ്മേളനവും ബൂത്ത് തല കുടുംബസദസുകളും സംഘടിപ്പിക്കാൻ തിരുമാനിച്ചു. വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, സെക്രട്ടറി കെ.ജി ബിജു, ഗോപാലകൃഷ്ണൻ, ഗംഗാധരൻ, വിജയൻ നെരിശാന്തറ, വേണുഗോപാൽ തച്ചങ്ങാട്ട് എന്നിവർ പങ്കെടുത്തു.