വൈപ്പിൻ: ചെറായി ബീച്ച് ടൂറിസം മേളയോടനുബന്ധിച്ച് ചെറായി ബീച്ചിൽ സാംസ്‌കാരിക സമ്മേളനം വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, പൂയ്യപ്പിള്ളി തങ്കപ്പൻ, വി.ജി. ശ്രീമോൻ, ജോസഫ് പനക്കൽ, ഇ.സി. ശിവദാസ്, കെ.ആർ. സുഭാഷ്, കെ.ബി. രാജീവ്, സി.ആർ. സുനിൽ എന്നിവർ സംസാരിച്ചു. കൊച്ചിൻ മൻസൂറിന്റെ ഗാനസന്ധ്യയും അരങ്ങേറി.