തൃപ്പൂണിത്തുറ: തെക്കൻപറവൂർ അരേശേരിൽ ധർമ്മദൈവ ക്ഷേത്രസമിതി ദേവീക്ഷേത്രത്തിൽ സർപ്പങ്ങൾക്ക് കളമെഴുത്തും പാട്ടും ജനുവരി 5ന് നടത്തും. രാവിലെ 8ന് ഭാഗവത പാരായണം. രാത്രി 7.30ന് ഭജന, 8ന് താലംവരവ് തുടർന്ന് ആകാശവിസ്മയക്കാഴ്ച, 9ന് ഉപദേവൻമാർക്ക് നേദ്യം, തുടർന്ന് ശാസ്താംപാട്ടും ഷാബി ഷണ്മുഖൻ അവതരിപ്പിക്കുന്ന കളമെഴുത്തും പാട്ടും.