മരട്: മരട് നഗരസഭയുടെ 2024 വർഷത്തെ കലണ്ടർ നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പ്രകാശനം ചെയ്തു. വൈസ് ചെയർ പേഴ്സൺ അഡ്വ. രശ്മി സനിലിന്റെ കൈയ്യിൽ നിന്നും ചെയർമാൻ ആന്റണി ആശാംപറമ്പിൽ കലണ്ടർ ഏറ്റുവാങ്ങി പ്രകാശനകർമ്മം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരും കലണ്ടർ കമ്മിറ്റി അംഗങ്ങളും കൗൺസിലർമാരും ചടങ്ങിൽ പങ്കെടുത്തു. ഇന്നുമുതൽ നഗരസഭയിലെ മുഴുവൻ വീടുകളിലും എത്തിച്ചു നൽകും