ആലങ്ങാട്: കരുമാല്ലൂർ സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ആദരിച്ചു. തട്ടാംപടി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീലത ലാലു ഉദ്‌ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ ജയ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ കെ.എസ്. പ്രവീൺ, ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ ടി.ഡി. അനിൽകുമാർ, കലാമണ്ഡലം ശ്രീകുമാർ, ലിബിൻ തോമസ്, എം.വി. വിൽസൺ, സി.കെ. സുമീർ, ബിന്ദു കൃഷ്ണൻ, എൻ.വി. സുനിൽ എന്നിവർ സ്വീകരണം ഏറ്റുവാങ്ങി. കരുമാല്ലൂർ മരണാനന്തര സഹായ സംഘത്തിന്റെ പ്രസിഡന്റ്‌ ടി.ബി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.വി. ചന്ദ്രൻ, കെ.ബി. കൃഷ്ണദാസ്, ടി.എ. വേണു, ടി.കെ. സജീവ് എന്നിവർ സംസാരിച്ചു.