ആലങ്ങാട്: നക്ഷത്രതടാകത്തിന്റെ ദൃശ്യചാരുതയും മനംനിറയ്ക്കും കലാവിരുന്നും സമ്മാനിച്ച് ജനകീയോത്സവമായി മാറിയ കൊടുവഴങ്ങയിലെ പഴന്തോട് ഫെസ്റ്റിന് സമാപനം. സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പഴന്തോടിനെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വൈസ് പ്രസിഡന്റ് എം. ആർ. രാധാക്യഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.ആർ. ജയകൃഷ്ണൻ, പഞ്ചായത്ത് അംഗം ഉഷാ രവി, സുജിത്ത് സുഗുണൻ തുടങ്ങിയവർ സംസാരിച്ചു.