കോലഞ്ചേരി: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ 48ാമത് രാജ്യാന്തര സുവിശേഷ യോഗത്തിന്റെ നാലാം ദിവസം പ്രൊഫ. സി.എം. മാത്യു സുവിശേഷസന്ദേശം നൽകി. രാവിലെ 9.30ന് അമൃതധാരയുടെ ഗാനശുശ്രൂഷയോടെ ആരംഭിച്ച യോഗത്തിൽ ഉച്ചയ്ക്ക് 2 വരെ സാക്ഷ്യങ്ങളും ലഘുപ്രസംഗങ്ങളും ബൈബിൾ ക്ലാസും നടന്നു. വൈകിട്ട് 5.30ന് തുടങ്ങിയ യോഗത്തിൽ ടെനി ദേവസി, ഡോ. ജോസഫ്‌ ബേബി തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പ്രൊഫ. എം.വൈ. യോഹന്നാൻ മുമ്പ് ചെയ്ത സുവിശേഷ സന്ദേശവും ഉണ്ടായിരുന്നു. ഇന്നലെ നടന്ന വർഷാവസാന പ്രാർത്ഥനയിലും പുതുവത്സരസമർപ്പണത്തിലും ഡോ. ജോസഫ് മംഗലാപുരം, ജോസഫ്‌ ജോൺ, പ്രൊഫ. സി. എം. മാത്യു, യു.​ടി. ജോർജ് എന്നിവർ സംസാരിച്ചു.