പെരുമ്പാവൂർ: ഒക്കൽ ശ്രീനാരായണ യു.പി സ്കൂളിൽ 1960ൽ ഏഴാം ക്ളാസിൽ പഠിച്ചവർ ആറുപതിറ്റാണ്ടിനുശേഷം സ്കൂളിൽ ഒത്തുകൂടുന്നു. ജനുവരി ഏഴിന് രാവിലെ 10.30നാണ് പൂർവ വിദ്യാർത്ഥിസംഗമം. അന്നത്തെ അദ്ധ്യപകരായ വാസന്തിയെയും ലക്ഷ്മി പിള്ളയെയും ആദരിക്കും. ആ കാലഘട്ടത്തിൽ പഠിച്ചവരിൽ 28 പേരെയാണ് സംഘാടകർക്ക് ബന്ധപ്പെടാനായത്. 1960 ബാച്ചിൽ പഠിച്ചവർക്ക് 96054 68898, 6282385851, 8547 805916 എന്നീ നമ്പരുകളിൽ വിളിക്കാം.