y
മതമൈത്രി സംഗമവും ന്യൂയർ ആഘോഷവും ഉദ്ഘാടനം ചെയ്ത മേൽശാന്തി സജീവൻ, നജുമുദ്ദീൻ ബാഖഫീ, ഫാ. മനോജ് വർഗീസ് എന്നിവർ യൂണിറ്റ് പ്രസിഡന്റ് പി.വി. സജീവിനൊപ്പം

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് മർച്ചന്റ്സ് യൂണിയൻ കെ.വി.വി.ഇ.എസ് മതമൈത്രി സംഗമവും ക്രിസ്മസ് ന്യൂയർ ആഘോഷവും സംഘടിപ്പിച്ചു. മതമൈത്രി സംഗമം പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രം മേൽശാന്തി സജീവൻ, കാട്ടിക്കുന്ന് ജുമാ മസ്ജിദ് അസി. ഖത്തിബ് നജുമുദ്ദീൻ ബാഖഫീ, സെന്റ് ജോൺസ് യാക്കോബായ പള്ളി വികാരി ഫാ. മനോജ് വർഗീസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. സജീവ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സന്തോഷ് ജോസഫ്, ട്രഷറർ എൻ.ആർ. ഷാജി, യൂത്ത് വിംഗ് പ്രസിഡന്റ് ജിസ് മോൻ തോമസ് എന്നിവർ സംസാരിച്ചു. കമ്മിറ്റി അംഗങ്ങൾ, വനിതാ വിംഗ്, യൂത്ത് വിംഗ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.