nava
നവകേരള

കൊച്ചി: സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് ജില്ലയിലെ നാലിടങ്ങളിൽ മാറ്റിവച്ച നവകേരളസദസ് ഇന്നും നാളെയുമായി നടക്കും.
ഇന്നു രണ്ടിന് കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ട്, വൈകിട്ട് നാലിന് പിറവം കെ. എസ് .ആർ. ടി .സി ബസ് സ്റ്റാൻഡ് ഗ്രൗണ്ട്, നാളെ രണ്ടിന് പുതിയകാവ് ക്ഷേത്ര മൈതാനി, വൈകിട്ട് നാലിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് മൈതാനി എന്നിവിടങ്ങളിലാണ് സദസ്.
മൂന്നു മണിക്കൂർ മുമ്പ് മുതൽ നിവേദനം നല്കാൻ സൗകര്യം ഉണ്ടാകും. സ്ത്രീകൾ, ഭിന്നശേഷിക്കാർ, വയോധികർ എന്നിവർക്ക് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിക്കും.