അങ്കമാലി: കാലടി പഞ്ചായത്ത് യോർദ്ദനാപുരത്തെ വല്യാട്ടിൻചിറ കാർണിവലിന്റെ സമാപന സമ്മേളനം റോജി എം.ജോൺ ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിനോയ്‌ കൂരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി, ഫാ.വർഗീസ് അറക്കൽ, ജയൻ എൻ. ശങ്കരൻ, വർക്കി കണ്ണാടൻ, ഫാ. വിൽസൺ വർഗീസ്, ലേഖ വത്സൻ, ജസ്റ്റിൻ ജോർജ്, എൻ.ബി. ശേഖരൻ എന്നിവർ സംസാരിച്ചു.