കോലഞ്ചേരി: കറുകപ്പിള്ളിക്ക് സമീപം അൻപാമലയിൽ അടിക്കാടിനും പുല്ലിനും തീപിടിച്ചു. സമയോചിതമായ ഇടപെടലിലൂടെ പട്ടിമറ്റം ഫയർഫോഴ്സ് യൂണിറ്റ് തീ കെടുത്തി. അഞ്ച് ഏക്കർ വിസ്തൃതിതിയിലുള്ളതാണ് മല. ഒരേക്കർ വരുന്ന ഭാഗത്താണ് തീ പിടിത്തമുണ്ടായത്. റബർ മരങ്ങളുള്ള മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് തീ കെടുത്തിയതിനാൽ വൻദുരന്തം ഒഴിവായി. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലെ സംഘമാണ് തീ അണച്ചത്.