ആലങ്ങാട്: ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ പടിഞ്ഞാറെ വെളിയത്തുനാട് ലീഗ് ജംഗ്ഷനിൽ നിർമ്മിക്കുന്ന ആറാമത് ബൈത്തുറഹ്മയുടെ തറക്കല്ലിടൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ പി.എ. അഹമ്മദ് കബീർ, യു.സി കോളേജ് പ്രിൻസിപ്പൽ ഡോ. പുന്നൂസ്, വെളിയത്തുനാട് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. എം.ഡി. മൻസൂർ ഹസൻ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി. എ. സലിം , മുസ്ലിം ലീഗ് കളമശേരി നിയോജക മണ്ഡലം പ്രസിഡന്റ് വി.എ. മുഹമ്മദ് അഷ്റഫ്, മണ്ഡലം സെകട്ടറി ലത്തീഫ് മണ്ണാറത്തറ, പടിഞ്ഞാറെ വെളിയത്തുനാട് ചീഫ് ഇമാം എം.കെ. ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.