aituc
കേരള പെട്രോളിയം ഗ്യാസ് ആൻഡ് ട്രക്ക് വർക്കേഴ്‌സ് യൂണിയൻ പ്രഥമ സംസ്ഥാന സമ്മേളനം എറണാകുളം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: എണ്ണ മേഖലയിലെ കരാർ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി അനുവദിക്കണമെന്ന് കേരള പെട്രോളിയം ഗ്യാസ് ആൻഡ് ട്രക്ക് വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ അഡ്വ പി.വി. പ്രകാശൻ,
ജനറൽ കൺവീനർ ടി. രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായി ജി.എസ്. ജയലാൽ എം.എൽ.എ (പ്രസിഡന്റ് ), അഡ്വ. പി.വി. പ്രകാശൻ (വർക്കിംഗ് പ്രസിഡന്റ് ), ടി. രഘുവരൻ (ജനറൽ സെക്രട്ടറി ), സുനിൽ മതിലകം (ട്രഷറർ), കെ. നിർമ്മലൻ, കെ. എൽ ദിലീപ്കുമാർ, ഇ.കെ. പരീത് (വൈസ് പ്രസിഡന്റുമാർ), ശ്രീകുമാർ പാരിപ്പള്ളി, ചന്തവിള മധു, അഡ്വ. പി.എ. അയൂബ്ഖാൻ (സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.