അങ്കമാലി: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക, റേഷൻകടകളിലും മാവേലി സ്റ്റോറുകളിലും സബ്‌സിഡി നിരക്കിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മൂക്കന്നൂർ മണ്ഡലം 52ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടേക്കാട് റേഷൻകടയ്ക്ക് മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. ബേബി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ്, പെൻഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.പി. ഗീവർഗീസ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.എൽ. ഡേവീസ്, പഞ്ചായത്ത് അംഗങ്ങളായ കെ. വി. ബിബീഷ്, ജെസ്റ്റി ദേവസിക്കുട്ടി എന്നിവർ സംസാരിച്ചു.