y
ഉദയംപേരൂർ സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് കെ.എസ്. ലിജു സംസാരിക്കുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ സർവീസ് സഹകരണ ബാങ്കിന്റെ 90-ാമത് വാർഷിക പൊതുയോഗം ബാങ്ക് ഹാളിൽ വച്ച് നടന്നു. ബാങ്ക് പ്രസിഡന്റ് കെ.എസ്. ലിജു അദ്ധ്യക്ഷനായി. ബാങ്കിന്റെ വരുംകാല പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് വിശദീകരിച്ചു. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. എൻ. മനോജ്, ടി.ടി. ജയരാജ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. ഷാബു സ്വാഗതവും സെക്രട്ടറി ഇ.പി.ഷീബ നന്ദിയും പറഞ്ഞു.