ആലുവ: ഗാന്ധിജയന്തിയോടനുബന്ധിച്ച് മുപ്പത്തടം 'എന്റെ ഗ്രാമം ഗാന്ധിയിലൂടെ ശ്രീമൻ നാരായണൻ മിഷൻ' ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങൾ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ വിതരണം ചെയ്തു.
ടി.പി. ഗോപിക, നസ്ലിയ നസ്രിൻ, നക്ഷത്ര വിനോദ്, ആൻമരിയ ജോബി എന്നിവരായിരുന്നു പുരസ്‌കാര ജേതാക്കൾ. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശശിധരൻ കല്ലേരി, എൻ.എ. നസീർ, ഡോ. കെ.യു. ശ്രീജ, കെ.കെ. അശ്വതി, പി.എ. ജയലാൽ എന്നിവരെ ആദരിച്ചു. എഴുത്തുകാരൻ ശ്രീമൻ നാരായണൻ, വി.എം. ശശി, പരമേശ്വര ശർമ്മാജി, എച്ച്.സി. രവീന്ദ്രൻ, ഹരിശ്രീ ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.