കാലടി: തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ഇന്നലെ ദർശനം നടത്തിയത് ആയിരങ്ങൾ. ഇന്നലെ പുലർച്ചെ 3ന് നട തുറന്ന് ഏതാനും മണിക്കൂറുകൾക്കകം തന്നെ ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു. സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ ഭക്തരെത്തിയെങ്കിലും ചിട്ടയായ സംവിധാനങ്ങളിലൂടെ തിരക്ക് നിയന്ത്രിക്കാൻ സാധിച്ചു. ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിനാൽ തിക്കുംതിരക്കും ഒഴിവായി. ഞായറാഴ്ചത്തെ വെർച്വൽ ക്യൂ ബുക്കിംഗ് ഒരാഴ്ച മുൻപേ പൂർണമായിരുന്നു. ഭിന്നശേഷിക്കാർക്ക് അധികസമയം ക്യൂ നിൽക്കാതെ ദർശനം നടത്താൻ സൗകര്യം ഒരുക്കിയതായി ഭാരവാഹികൾ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ ദർശനം നടത്തി. ക്ഷേത്രം മാനേജർ എം.കെ. കലാധരൻ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. മഹോത്സവം 6ന് സമാപിക്കും.