y
കെ.പി.എം.എസ് യൂണിയൻ കൺവെൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: കെ.പി.എം.എസ് തൃപ്പൂണിത്തുറ യൂണിയൻതല കൺവെൻഷൻ നടത്തി. സാമൂഹ്യ സാമ്പത്തിക ജാതി സെൻസസ് നടപ്പിൽ വരുത്തണമെന്ന് ആവശ്യപ്പെട്ട് ജനുവരി 24 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് വളയൽ സമരം വിജയിപ്പിക്കുന്നതിന് 5000 പേരെ പങ്കെടുപ്പിക്കുവാൻ യോഗത്തി​ൽ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സി.വി. കൃഷ്ണൻ ഉദ്ഘാടനം കൺവെൻഷൻ ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.എം.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐ.കെ. രവിന്ദ്രൻ, യാഗേഷ് ബ്രിട്ടോ, പി.എ. ബാബു, എം.എ. കാർത്തികേയൻ, രമ ഷാജി, ഉഷ രവീന്ദ്രൻ, സുരേഷ് ഏടമ്പാടം, രമ്യ മധു, സ്വബ്രഹ്മണ്യൻ പാമ്പാടി എന്നിവർ കൺ​വെൻഷനി​ൽ സംസാരിച്ചു.