കൊച്ചി: മറൈൻ ഡ്രൈവിൽ ഒരാഴ്ചയിലധികമായി നടക്കുന്ന കൊച്ചിൻ ഫ്ലവർഷോ ഇന്ന് സമാപിക്കും. ചെടികളും പൂക്കളും നാളെ വിലക്കിഴിവിൽ വിറ്റഴിക്കും.
കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ പുഷ്പങ്ങൾ ഇത്തവണ മേളയിൽ ക്രമീകരിച്ചതിനാൽ ബുധനാഴ്ച കൂടി വില്പന ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 2, 3 തീയ്യതികളിൽ പൂക്കൾ വാങ്ങെനെത്തുന്നവർക്ക് ഗ്രൗണ്ടിൽ പ്രവേശിക്കാൻ പ്രവേശന ഫീസ് ഇല്ല.
സമാപന ദിവസമായ ഇന്ന് രാത്രി 10 മണി വരെ സന്ദർശകർക്ക് പ്രവേശനമുണ്ട്. എറണാകുളം ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ജി.സി.ഡി.എയും സംയുക്തമായാണ് ഫ്ലവർഷോ സംഘടിപ്പിച്ചത. 38000 ചതുരശ്ര അടിയിൽ ഒരുക്കിയ പൂച്ചെടികളുടെ പ്രദർശനത്തിൽ 5000 പൂവിട്ട ഓർക്കിഡുകൾ സന്ദർശകർക്ക് വേറിട്ടകാഴ്ചയാണ് സമ്മാനിക്കുന്നത്. ഓർക്കിഡുകൾക്ക് തന്നെയാണ് ആവശ്യക്കാർ കൂടുതലും.