കൊച്ചി: ചിന്മയ മിഷന്റെ പ്രതിവർഷ ഗീത ചൊല്ലൽ മത്സരങ്ങളുടെ ഭാഗമായി സംസ്ഥാനതല ഗീത ചൊല്ലൽ മത്സരം എറണാകുളം ചിന്മയ വിദ്യാലയ വടുതലയിൽ നടന്നു. എൽ.കെ.ജി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളെ ആറു ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരം നടത്തിയത്.
കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചിന്മയ സേവാ ട്രസ്റ്റ് കേരള ട്രഷറർ രഘുനന്ദൻ, സെക്രട്ടറി ശശിധര മേനോൻ, ചിന്മയ ശങ്കരം കോർ കമ്മിറ്റി അംഗം വിജയകുമാർ, യു.കെ. മേനോൻ എന്നിവർ സംസാരിച്ചു. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ശോധ സംസ്ഥാനത്തിന്റെ ഡയറക്ടർ സുദർശൻ പ്രത്യേക ഭഗവദ് ഗീത സന്ദേശം നൽകി.