നെടുമ്പാശേരി: 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വട്ടപ്പറമ്പ് യൂണിറ്റും വട്ടപ്പറമ്പ് ജനത വായനശാലയും സംയുക്തമായി ഗ്രാമശാസ്ത്ര ജാഥ സംഘടിപ്പിച്ചു. വായനശാലയിൽ നിന്നാരംഭിച്ച ജാഥ വട്ടപ്പറമ്പ് കവലയിൽ സമാപിച്ചു.

സമാപന യോഗത്തിൽ പരിഷത്ത് മേഖലാ പ്രസിഡന്റ് കെ.പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ സെക്രട്ടറി സി.ഐ. വർഗീസ് പ്രഭാഷണം നടത്തി. സെക്രട്ടറി സെബാസ്റ്റൻ കാഞ്ഞിരത്തിങ്കൽ, വിജയപ്രകാശ്, വിജയലക്ഷ്മി, വി.വി. രാജൻ, പ്രവീൺ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.