മൂവാറ്റുപുഴ: കേരള പ്രിന്റേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ മേഖലാ കമ്മിറ്റി ക്രിസ്മസ്- പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. എൽദോ എബ്രഹാം മുഖ്യാതിഥിയായി. മേഖലാ പ്രസിഡന്റ് പി.ജി . അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പുരുഷോത്തമൻ നായർ, മേഖലാ ട്രഷറർ സനോജ് വാസു, വൈസ് പ്രസിഡന്റ് സിജു സിഗ്മ, ജോയിന്റ് സെക്രട്ടറി എം.ആർ. പ്രശാന്ത് , പി.ആർ രാജു, ബേബി മാത്യു എന്നിവർ സംസാരിച്ചു.