വൈപ്പിൻ: പള്ളിപ്പുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു. യദുകുലനാശം, സ്വർഗാരോഹണം, മാർക്കണ്ഡേയ ചരിതം എന്നിപാരായണങ്ങൾക്ക് ശേഷം അവഭൃതസ്‌നാനവും തുടർന്ന് യജഞ സമർപ്പണവും നടത്തി. യജ്ഞാചാര്യൻ അഡ്വ. ടി.ആർ. രാമനാഥന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. സഹാചാര്യൻ ചേർത്തല ഗണേഷ് പെരുമാൾ, യജ്ഞ പൗരാണികർ കരുവാറ്റ ഷിബു, ഏവൂർ ശശികുമാർ, യജ്ഞ ഗോതാവ് അന്നമനട ശർമ എന്നിവർ സന്നിഹിതരായിരുന്നു.