മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം കടാതി ശാഖയ്ക്ക് കീഴിലെ ഗുരുപ്രിയം യൂണിറ്റ് കുടുംബയോഗം അമ്പലംപടി മുല്ലയ്ക്കൽ ഓമന സത്യന്റെ വസതിയിൽ ചേർന്നു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. വിൽസൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ് എസ്. കല്ലാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം.എസ്.ഷാജി, ശാഖാ യൂണിയൻ കമ്മിറ്റി അംഗം എ.സി. പ്രതാപചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് കൺവീനർ മീന ശശി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സൗമ്യ പ്രദീഷ് സ്വാഗതവും വനിതാ സംഘം സെക്രട്ടറി ഉഷ ഷാജി നന്ദിയും പറഞ്ഞു.