വൈപ്പിൻ: ചെറായി രക്തേശ്വരി ബീച്ച് മുതൽ കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം പഞ്ചായത്ത് വരെ തീരദേശ റോഡിൽ പൊടിശല്യം രൂക്ഷമായതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. റോഡ് പൊളിച്ചശേഷം പണിപൂർത്തിയാക്കാത്തതാണ് പൊടിശല്യത്തിന് കാരണം.

ഉടൻ പ്രശ്നപരിഹാരം കാണുമെന്ന പി.ഡബ്ല്യു.ഡി ഓഫീസറുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സമരക്കാർ അറിയിച്ചു. ടി.പി. ശിവദാസ്, സി.എസ്. ശശി, പി.ടി. ചിന്നപ്പൻ, എ. എസ്. ശിവൻ, ചീരേഷ്, സുനിൽകുമാർ, രാഗേഷ്, രാഹുൽ, ഉഷ ശിവാനന്ദൻ, മോനിഷ ബിജു തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.