കളമശേരി: യഹോവ സാക്ഷികളുടെ പ്രാർത്ഥനയ്ക്കിടെ ഉണ്ടായ സ്‌ഫോടനത്തെ തുടർന്ന് പൊലീസ് അടച്ചു പൂട്ടിയ
സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ പ്രവർത്തനം പുനരാരംഭിച്ചു .കഴിഞ്ഞ
ഒക്ടോബർ 29 ന് ഉണ്ടായ സ്‌ഫോടനത്തിൽ എട്ട് പേര് മരണമടഞ്ഞിരുന്നു . കോടതി നിർദേശപ്രകാരമാണ് കൺവെൻഷൻ സെന്റർ വീണ്ടും തുറന്നത് . സ്‌ഫോടനത്തെ തുടർന്ന് അറ്റകുറ്റ പണി നടത്തിയാണ് സെന്റർ ഇപ്പോൾ പ്രവർത്തനസജ്ജമാക്കിയത് .