കൊച്ചി: ചുമട്ട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വൈറ്റില ബ്രാഞ്ചിലെ തൊഴിലാളികളുടെ കൺവെൻഷനും ബ്രാഞ്ചിൽ നിന്നും വിരമിച്ച തൊഴിലാളി പി.കെ.രാജന് യാത്രയയപ്പും നടത്തി. സമ്മേളനം സി.ഐ.ടി.യു തൃക്കാക്കര ഏരിയ പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. എ.എസ്.ജബ്ബാർ അദ്ധ്യക്ഷനായി. സി.പി.ഐ(എം)വൈറ്റില ലോക്കൽ സെക്രട്ടറി പി.ബി.സുധീർ, കെ.വി. റാഫി,കെ.പി.ബിനു, എന്നിവർ സംസാരിച്ചു.
ചുമട്ട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) വൈറ്റില ബ്രാഞ്ച് കൺവെൻഷൻ സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.