കൊച്ചി: ജസ്റ്റിസ് കെ.സുകുമാരൻ രചിച്ച 'ശ്രീനാരായണ സംസ്കാരവും സഹോദരന്റെ സാമൂഹ്യവിപ്ളവവും" എന്ന കൃതി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രകാശനം ചെയ്തു. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലാ ലൈബ്രേറിയൻ ഡോ. ലിജി പുസ്തകം ഏറ്റുവാങ്ങി. ഇന്ത്യൻ സൊസൈറ്റി ഒഫ് ഓതേഴ്സ് (ഇൻസ) സംഘടിപ്പിച്ച ചടങ്ങിൽ ഇൻസ വൈസ് പ്രസിഡന്റ് പ്രൊഫ. വിമല മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഇൻസ ചീഫ് പേട്രൺ ജസ്റ്റിസ് കെ.സുകുമാരൻ, എൻ.എം.പിയേഴ്സൺ, പൂച്ചാക്കൽ ഷാഹുൽ, പി.പി.രാജൻ, ജേക്കബ് മാപ്പിളശേരി, ഡോ.ടി.പി.ശങ്കരൻകുട്ടി നായർ എന്നിവർ സംസാരിച്ചു. ഇൻസ സെക്രട്ടറി അഡ്വ. സുന്ദരം ഗോവിന്ദ് സ്വാഗതവും സുകുമാർ അരീക്കുഴ നന്ദിയും പറഞ്ഞു.