മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബിന് കീഴിലെ യൂത്ത് ക്ലബിന്റെ വാർഷിക സംഗമവും പുതുവത്സാരാഘോഷവും മൂവാറ്റുപുഴ അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ അഡ്വ.എ.എ. അൻഷാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ക്ലബ് പ്രസിഡന്റ് പി.എ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. കെ. ഉണ്ണി മുഖ്യപ്രഭാഷണംനടത്തി. പായിപ്ര പഞ്ചായത്ത് അംഗം ഇ.എം.ഷാജി പുതുവത്സര സന്ദേശം നൽകി. യൂത്ത് ക്ലബ് സെക്രട്ടറി കെ.കെ. അനീഷ്,​ ലൈബ്രറി പ്രസിഡന്റ് കെ.കെ.സുമേഷ്, സെക്രട്ടറി ഇൻ ചാർജ് ടി.കെ. ജോസ്, എക്സി. അംഗം സമദ് മുടവന തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.എ. അബൂബക്കർ (പ്രസിഡന്റ്), വി. വൈ. യൂനസ് (വൈസ് പ്രസിഡന്റ് ) കെ.കെ. അനീഷ്‌. (സെക്രട്ടറി ) , ബിനോയി പൊടിക്കണ്ടം (ജോയിന്റ് സെക്രട്ടറി), അഡ്വ. എൽ. എ. അജിത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.