ഫോർട്ട്കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നാട്ടുകാരെ വലച്ചുവെന്ന് ആക്ഷേേപം. ഉച്ചയോടെ തന്നെ നാട്ടുകാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ നീക്കണമെന്ന് കർശന നിർദേശം വന്നതോടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം അന്വേഷിച്ച് പലരും നെട്ടോട്ടമായി​വിവിധയിടങ്ങളിൽ നിന്ന് കൊച്ചിയിൽ ആഘോഷത്തിനായി എത്തിയവർ ആവശ്യത്തിന് ശുചിമുറിയില്ലാത്തത് വലിയ പ്രതിസന്ധിക്കിടയാക്കി.ആദ്യ ഘട്ടത്തിൽ പ്രദേശവാസികളുടെ വീടുകളെ ആശ്രയിച്ചെങ്കിലും പിന്നീട് അതും ഇല്ലാതായി.സ്ത്രീകളും കുട്ടികളുമടങ്ങുന്നവർ വലഞ്ഞു.കടുത്ത നിയന്ത്രണങ്ങളിലും സ്ത്രീകൾ കുട്ടികളുമടക്കം പതിനായിരങ്ങൾ പൈതൃക നഗരിയിലേത്തുമ്പോൾ വേണ്ട സംവിധാനങ്ങളൊരുക്കാത്തതും ഏറെ പ്രതിഷേധങ്ങൾക്കിടയാക്കി.അധികൃതരുടെ അശാസ്ത്രീയമായ നിയന്ത്രണങ്ങൾ വിദേശ വിനോദ സഞ്ചാരികൾക്കും പ്രാദേശിക ജനങ്ങൾക്കും ദുരിതമായി മാറി. സഞ്ചാരനിയന്ത്രണം , ആഘോഷ പരിപാടികളിൽ ഇടപെടൽ , വാഹന നിയന്ത്രണം ,അടിസ്ഥാന സൗകര്യമില്ലായ്മ , വാഹന പരിശോധന തുടങ്ങിയവ കല്ല് കടിയായി.തീരദേശ കൊച്ചിയിലേക്കുള്ള പ്രവേശനകവാടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു.തുടർന്ന് പാർക്കിങ്ങ് കേന്ദ്രങ്ങളിലേയ്ക്ക് വഴി മാറ്റിവിട്ടു. കിലോമീറ്ററുകളോളം നടന്നാണ് പലരും ഫോർട്ടുകൊച്ചിയിലെത്തിയത്.ലക്ഷങ്ങൾ തടിച്ച് കൂടിയ ഫോർട്ടുകൊച്ചി മേഖലയിൽ അടിസ്ഥാന സൗകര്യമൊ രുക്കാത്തത് സ്ത്രീകളടക്കമുള്ളവരെ വലച്ചു.