gem

കൊച്ചി: പതിനാറാമത് കേരള ജെം ആൻഡ് ജുവലറി ഷോ കൊച്ചി ആഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു.

പ്രദർശനത്തിന്റെ ഉദ്ഘാടനം കല്യാൺ ജുവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ് കല്യാണരാമൻ, ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് എന്നിവർ ചേർന്ന് നിർവഹിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചെയർമാൻ എം.പി അഹമ്മദ്, ഭീമാ ജുവലറി ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, ജോസ് ആലുക്കാസ് ചെയർമാൻ എ.വി ജോസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

രാജ്യാന്തര ആഭരണ വിപണിയുടെ പ്രൗഡിയും ആഭരണ നിർമ്മാണ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളും കലാവൈദഗ്ധ്യവും വ്യക്തമാകുന്ന മേളയിൽ ആഭരണ നിർമ്മാതാക്കളും ആർട്ടിസൻമാരും വ്യാപാരികളും കയറ്റുമതിക്കാരും സാങ്കേതികവിദ്യ വിദഗ്ദ്ധരും പങ്കെടുക്കുന്നുണ്ട്.

200 സ്റ്റാളുകൾ അടങ്ങിയ പവലിയനാണ് പ്രധാന ആകർഷണം.