rahul-roy-chowdhury

കൊച്ചി : പ്രമുഖ ബ്രോക്കർമാരായ ജിയോജിത്തിന്റെ പ്രൈവറ്റ് വെൽത്ത് സർവീസസ് വിഭാഗത്തിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി(സി. ഇ. ഒ) രാഹുൽറോയ് ചൗധരിയെയും പോർട്ട്‌ഫോളിയോ, മാനേജ്ഡ് അസറ്റ്‌സ് വിഭാഗത്തിന്റെ സിഇഒ ആയി ഗോപിനാഥ് നടരാജനെയും നിയമിച്ചു. രണ്ടു പേരും മുംബൈ ആസ്ഥാനമായായിരിക്കും പ്രവർത്തിക്കുക.
രാഹുലിന്റെയും ഗോപിനാഥിന്റെയും പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്ത് ജിയോജിതിനെ കൂടുതൽശക്തിപ്പെടുത്തുമെന്ന് ജിയോജിത് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി. ജെ.ജോർജ്ജ് പറഞ്ഞു.