കൊച്ചി: ചെറിയ കടമക്കുടിയെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന നാവിക പാലം സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ ഭാഗമായി ബാങ്ക് ഒഫ് ബറോഡ നവീകരിച്ചു.

അറുപതോളം കുടുംബങ്ങളാണ് ഗ്രാമത്തിൽ താമസിക്കുന്നത്. 2018 ലെ പ്രളയത്തിൽ തകർന്ന ചെറിയ കടമക്കുടി പാലത്തിന് പകരം ഇന്ത്യൻ നാവികസേന പുതിയ ഇരുമ്പുപാലം നിർമ്മിച്ചിരുന്നു. ഈ പാലം അപകടത്തിലായതിനാലാണ് ഇരുമ്പുപാലത്തിന്റെ അറ്റകുറ്റപ്പണികൾ ബാങ്ക് ഒഫ് ബറോഡ എറണാകുളം മേഖല ഏറ്റെടുത്തത്.

പുതുക്കിയ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കമ്മഡോർ ആർ.ആർ. അയ്യർ, ബാങ്ക് ഒഫ് ബറോഡ എറണാകുളം റീജിയണൽ മേധാവി പി വിമൽജിത്ത്, റീജിയണൽ എച്ച്. ആർ മേധാവി വിക്ടർ അഗസ്റ്റിൻ, നേവൽബേസ് മേധാവി ശാശ്വത് ത്രിപാഠി, അഭിരാം എസ്, പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് എന്നിവർ പങ്കെടുത്തു.