
കൊച്ചി: പുനരുജ്ജീവന ഇന്ധന മേഖലയിലെ അവസരങ്ങളെയും ട്രെൻഡുകളെയും പരിചയപ്പെടുത്തുന്ന ക്രീപ ഗ്രീൻ പവർ എക്‌സ്‌പോ നാളെ മുതൽ അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. സുസ്ഥിര ഊർജസംസ്‌ക്കാരത്തിന് ഊന്നൽ കൊടുക്കുന്ന പ്രദർശനത്തിൽ നൂറിലധികം സംരംഭകർ ഉത്പന്നങ്ങളും സേവനങ്ങളും ആശയങ്ങളും പരിചയപ്പെടുത്തും. സൗരോർജ പാനലുകൾ, ഇൻവെർട്ടർ, വൈദ്യുത വാഹന സാമഗ്രികൾ, ബാറ്ററി സ്റ്റോറേജ് തുടങ്ങിയ ഉപകരണങ്ങൾ പ്രദർശനത്തിലുണ്ട്.