nse-logo

കൊച്ചി: നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ചെറുകിട, ഇടത്തരം മേഖലയിലുള്ള(എസ്.എം.ഇ) കമ്പനികളുടെ വിപണി മൂല്യം ഇതാദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നു. 2012ൽ സ്ഥാപിതമായ ശേഷം എൻ.എസ്.ഇ എസ്.എം.ഇ പ്ലാറ്റ്‌ഫോം വളരുന്ന ചെറുകിട, ഇടത്തരം കമ്പനികളുടെ സുസ്ഥിര വളർച്ച ത്വരിതപ്പെടുന്ന വിധത്തിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ എൻ.എസ്.ഇ എമർജ് പ്ലാറ്റ്‌ഫോമിൽ 7800 കോടി രൂപയിലേറെ സമാഹരിച്ച് 397 കമ്പനികളാണ് ലിസ്റ്റു ചെയ്തിട്ടുള്ളത്. 19 മേഖലകളിൽ നിന്നുള്ള 166 കമ്പനികളാണ് നിലവിൽ സൂചികയിലുളളത്.